അകലെയായ് എവിടെയോ

ഉം ..ഉം
അകലെയായ് എവിടെയോ ഒരു മൊഴിയായ്  
അരികിൽ നീ അണയുമീ ഒരു നിമിഷം..
ഒഴുകുമാ തിരയിലെ നിനവുകളായ്..
ഒരു കര തിരയുമിന്നേകാന്തമായ്  
ദൂരെ ദൂരെ ഒരു വഴി നീയുമായി
അറിയാതെ ചേരും കനവായ് ...
മെല്ലെ മെല്ലെ അരികിലെ മൗനമായ്
മനമേ നീ വന്നോരഴകായ്...

ആരും കേൾക്കാതെ വിലോലം
മൊഴി വീണു നീല മിഴിയറിയേ
ഇന്നു ഞാൻ കണ്ട കിനാവിൽ ...
പൂവും നിലാവ് നീ പൊഴിയുമെൻ മഴയായ്
തേടുന്നേതു തീരം ഊയലെ  
സ്വപ്നംപോൽ നീ വന്നെന്നരികെ
എന്നോ നീ ..എന്നിൽ ഇളം തൂവെയിലായ് നിറയേ

ആരും കാണാതെ വിമൂകം
ചെറു വിരലു കോർത്തു നീയെന്നരികെ
ഉള്ളിൽ ആയേതു ചിരാതിൽ
മിന്നുന്ന നാളം നീ.. നിറയുമെൻ നിറമായ്
മായുന്നോരോ നാളും പതിയെ
കാണുന്നേരം നീയെന്നരികെ
എന്നും നീ കൂടെ.. ഒരേ ഓർമ്മകളായ് ഒഴുകെ

അകലെയായ് എവിടെയോ ഒരു മൊഴിയായ്  
അരികിൽ നീ അണയുമീ ഒരു നിമിഷം..
ഒഴുകുമാ തിരയിലെ നിനവുകളായ്..
ഒരു കര തിരയുമിന്നേകാന്തമായ്  
ദൂരെ ദൂരെ ഒരു വഴി നീയുമായി
അറിയാതെ ചേരും കനവായ് ...
മെല്ലെ മെല്ലെ അരികിലെ മൗനമായ്
മനമേ നീ വന്നോരഴകായ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akaleyay evideyp