അകലുവാൻ (D)

ഉം ..ഉം
അകലുവാൻ  കഴിയാത്തൊരീ പക്ഷി ഞാനാണ്..
ആരികത്തടുക്കുവാൻ ചിറകുമില്ല (2)
പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ..
മായാത്ത നോവുകൾ കൂട്ടിനുണ്ട് ... (2)
അകലുവാൻ  കഴിയാത്തൊരീ പക്ഷി ഞാനാണ്..
ആരികത്തടുക്കുവാൻ ചിറകുമില്ല ...
ഉം ..ഉം ..

തളിർവീശി നിന്നൊരു വാകതൻ തണലിലെ
കുളിരാർന്നൊരോർമ്മകൾ ഓടിയെത്തി
മുറിവേറ്റു വീഴുന്ന നൊമ്പരച്ചില്ലയിൽ
ഉരുകുന്നു ഞാനാം പാട്ടുകാരി..
പിടയുന്ന ജീവന്റെ പൊരുളൊന്നുമറിയാതെ
ഏകയായ് ...
ഏകയായ് ഞാനിന്നു മാറി ...

അകലുവാൻ  കഴിയാത്തൊരീ പക്ഷി ഞാനാണ്..
ആരികത്തടുക്കുവാൻ ചിറകുമില്ല (2)
പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ..
മായാത്ത നോവുകൾ കൂട്ടിനുണ്ട് ..(2)
മായാത്ത നോവുകൾ കൂട്ടിനുണ്ട്
മായാത്ത നോവുകൾ കൂട്ടിനുണ്ട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akaluvan

Additional Info

Year: 
2017