ചില്ലുവെയിൽ

ചില്ലുവെയിൽ ചായുമീ.. വെൺപകൽ തരിമഴ തഴുകി നീ
എന്നരികെ വന്നുവോ ആദ്യമായ് ....
കൺനിറയെ കണ്ടു ഞാൻ നിന്നെയാ
നനുമണി ചിരിയിടയിൽ
മെയ് മറന്നു ഞാൻ നിന്നിലായ്...
തേടി വന്നൊരു മണിമുകിലഴകുമായ്
ചേർന്നു പെയ്തു മധുമാസമായ്
കാത്തിരുന്ന വഴി നിറയുമീ കനവുമായ്   
തെന്നലേറെ കുളിർ തന്നുവോ ...
ആ ....

തൂവുന്നു നിൻ നീർമുത്തുകൾ ...
വാസന്തമെൻ ഉൾപ്പൊയ്കയിൽ ..
കേൾക്കുന്നുവോ എന്നുള്ളിൽ നീ പാടാതെയീ ഈണങ്ങളെ
കണ്ണ് ചിമ്മിയൊരു താരം
നിൻ സന്ധ്യവന്നു തുണയേകുവാൻ
നെയ്തുവന്നു നീലരാവായ്
ഞാൻ പുൽകി നിന്റെ നിഴലാകുവാൻ
തൂമഞ്ഞുപോലെ നേർത്തലിഞ്ഞു ഞാൻ  
നേർത്ത ചിരി തന്നൊരാ മൗനദൂതുമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chilluveyil