ഈ നേരം

ഈ നേരം.. ഇന്നിതേ വരെ..
കണ്ടതില്ല ഞാനീ.. മഞ്ഞുപൂവിനെ
കാതോരം.. കേട്ടതില്ല ഞാൻ..
ഈണമോടെ മൂളും ചോല മൈനയെ
പട്ടു ചുറ്റി വന്ന നീലാംബരം...
പൊട്ടു തൊട്ടു നിന്ന.. സായന്തനം..
കണ്ടതില്ലയൊന്നും ഇന്നോളവും
നീയെന്നിൽ ചേരും.. വരെ
നിൻ കണ്ണിലെ.. കണ്ണാടിയിൽ
കണ്ടെന്നെ ഞാൻ.. ഇന്നാദ്യമായ്.. പെണ്ണേ
എൻ നെഞ്ചിലെ.. വെൺപാതയിൽ
ഒന്നാകുവാൻ ചെന്താമരേ.. നീ.. വാ..
നിൻ കണ്ണിലെ കണ്ണാടിയിൽ
കണ്ടെന്നെ ഞാൻ ഇന്നാദ്യമായ്.. പെണ്ണേ
എൻ നെഞ്ചിലെ.. വെൺപാതയിൽ
ഒന്നാകുവാൻ ചെന്താമരേ.. നീ.. വാ

ഇരുളുമീ സന്ധ്യയിൽ തിരിയിടും കനവുകൾ
ഇരവിലെ വഴികളിൽ മൺചിരാതു നാളമായ്..    
തെരുവിലൂടലയുമെൻ മിഴികളിൽ... എവിടെയും
ഒരു മുകിൽ തളിരു പോൽ..
നിന്നെ മാത്രം കണ്ടു ഞാൻ
വേനൽ കനൽ വെയിൽ...
തൂവെണ്ണിലാ പോലെ.. മേനിയാകെ
രാവിൻ ചുരങ്ങളിൽ.. ചേക്കേറുവാൻ വാ...
ചില്ലു ജാലകത്തിലൂടെ...

(ഈ നേരം.. ഇന്നിതേ വരെ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ee neram

Additional Info

Year: 
2017

അനുബന്ധവർത്തമാനം