മെല്ലെ നിലാവിന്റെ
മെല്ലെ നിലാവിന്റെ തേരിൽ തലോടുന്ന
മഴയായ് നീയെന്നും.. തോഴീ...
വെയിലിൽ കുളിരായെന്നിൽ..
അലിയാൻ വരികില്ലേ നീ
തിങ്കൾ നിലാവിന്റെ തോഴീ...
ഒരു മാത്ര നിന്നോടു മിണ്ടുവാൻ
കൊതിയോടെ നില്പു.. ഞാനും..
മെയ്യോടു ചേർത്തൊന്നു പുൽകുവാൻ
കൊതിയോടെ നില്പു ഞാനും..
മെല്ലെ നിലാവിന്റെ തേരിൽ തലോടുന്ന
മഴയായ് നീയെന്നും.. തോഴീ...
വെയിലിൽ കുളിരായെന്നിൽ
അലിയാൻ വരികില്ലേ നീ ..
തിങ്കൾ നിലാവിന്റെ തോഴീ...
തേനൂറും പൂ തേടും വണ്ടായ് ഞാൻ.. അലയും നേരം
ഒരു പൂങ്കാറ്റായെന്നിൽ...
സ്നേഹത്തിൻ പൂന്തേൻ ചൊരിയൂ (2)
വെള്ളാമ്പൽ പൊയ്കക്കുള്ളിൽ
തെളിയുന്നൊരു തിങ്കൾ പോലെ ..
എന്നെന്നും എന്നുള്ളിൽ തെളിയൂ..
പ്രണയത്തിൻ തംബുരു മീട്ടാൻ
സ്നേഹത്തിൻ രാഗം പാടാൻ
എന്നുമെന്നോടൊന്നു ചേരൂ...
ഒരു മാത്ര നിന്നോടു മിണ്ടുവാൻ
കൊതിയോടെ നില്പു ഞാനും...
മെയ്യോടു ചേർത്തൊന്നു പുൽകുവാൻ
കൊതിയോടെ നില്പു ഞാനും...
മെല്ലെ നിലാവിന്റെ തേരിൽ തലോടുന്ന
മഴയായ് നീയെന്നും തോഴീ....
വെയിലിൽ കുളിരായെന്നിൽ
അലിയാൻ വരികില്ലേ നീ
തിങ്കൾ നിലാവിന്റെ തോഴീ...
ഒരു മാത്ര നിന്നോടു മിണ്ടുവാൻ
കൊതിയോടെ നില്പു ഞാനും..
മെയ്യോടു ചേർത്തൊന്നു പുൽകുവാൻ
കൊതിയോടെ നില്പു ഞാനും.....