ആതിരേ ആതിരേ

ആതിരേ ആതിരേ.. ആർദ്രമീ കണ്ണിണകൾ
നെഞ്ചിലെ വേനലിൽ..
മഞ്ഞുനീർ.. ചിതറുകയായ്
നീയെൻ... പാഴ്ച്ചില്ലകളിൽ
ഇലപൊഴിയാ അണയും ശിശിരം
ഇന്നെൻ.. സ്വരതന്ത്രിയിൽ തേനലയേകി
തുടുവിരൽ... തഴുകൂ...
വാർമതിയോ പുലരൊളിയോ
പറയൂ.. നീയെൻ വെണ്മലരേ..
നോവുകളിൽ.. നിൻ ചിരിയെഴുതി
പകലുകളായെൻ പാതിരകൾ...

എൻ ജനലഴിയിൽ വെയിൽ പൂമൊട്ടുപോൽ
ഒരുനാൾ.. നീ വിരിയേ
ഇന്നനുനിമിഷം മനസ്സിൻ ചിമിഴിൽ
പതിയേ... പടരൂ നീ
അഴകേ അണുവും നീ.. നിറയെ
ഇന്നോരോ ഞൊടിയിലും നിൻ.. അലകൾ
മനമോ ഞൊറിയിടും പൂവനങ്ങൾ
അറിയാതെ.. അലിയുകയായ്...

ആതിരേ ആതിരേ.. ആർദ്രമീ കണ്ണിണകൾ
നെഞ്ചിലെ.. വേനലിൽ
മഞ്ഞുനീർ ചിതറുകയായ്
നീയെൻ പാഴ്‌ച്ചില്ലകളിൽ
ഇലപൊഴിയാ അണയും ശിശിരം
ഇന്നെൻ സ്വരതന്ത്രിയിൽ തേനലയേകി
തുടുവിരൽ തഴുകൂ...
വാർമതിയോ പുലരൊളിയോ...
പറയൂ നീയെൻ വെണ്മലരേ...
നോവുകളിൽ നിൻ ചിരിയെഴുതി
പകലുകളായെൻ.. പാതിരകൾ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Athire athire