വാൽക്കണ്ണെഴുതി
വാൽക്കണ്ണെഴുതി ഇരവു തരളവതിയായ്
നൽച്ചന്ദ്രികയിൽ അവനി പ്രണയവനിയായ്
തിരയും കരയും പുണരും സമയം
നുരകൾ മണലിൽ പടരും നിമിഷം
യമുനപുൽകുമീ പുളിനവേദിയിൽ
മധുരലീലയീ മാധവ നടനം
പൂന്തെന്നലിൻ വിരൽ തൊടവേ
വൃന്ദാവനം മലരങ്കണം
പൂക്കുമ്പിളിൽ നിറ നിറയേ
ഊറുന്നിതാ നറു തേൻ കണം
കുറുമൊഴിതൻ മണമോടെ
ഇണയിവളോ ഒരുങ്ങിവരുന്നിതാ
നീലക്കാർവർണ്ണത്തിനൊപ്പം
നൃത്തക്കാൽ വെച്ചൊന്നിറങ്ങും
രാധേ കണ്ണന്റെ കൈത്താളപ്പൊലിയോടെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
valkkannezhuhti
Additional Info
Year:
2017
ഗാനശാഖ: