കണിയൊന്നുമീ

കണിയെന്നുമീ ഇരു കണ്ണുകൾ..
ഇണയെന്നുമീ.. കുളിരോർമ്മകൾ..
എഴുതി ഞാനുൾത്താളിൽ
മൃദുദളം നീ.. നിർത്തുമ്പോൾ..
ശലഭം.. ഞാനെൻ പൂവേ...
കണിയെന്നുമീ ഇരു കണ്ണുകൾ..
ഇണയെന്നുമീ.. കുളിരോർമ്മകൾ..

ഇരു കര നമ്മുടെ..
നടുവിലിരമ്പുമീപ്രണയമരന്ദ സാഗരം
അതിലിണ മൽസ്യമായ് തുഴയണ വേളകൾ..
രസമനസേറ്റു വാങ്ങവേ ...
പുളകം.. ഒരോളമായ് സിരയിലൂരുമ്മവേ..
പലപല മുത്തുകൾ.. വിരലുകൾ വാരവേ
കുമിളകളേ ചേരൂ.. ചേരൂ ഈറൻ മെയ്യിൽ നിങ്ങൾ
കണിയെന്നുമീ ഇരു കണ്ണുകൾ..
ഇണയെന്നുമീ.. കുളിരോർമ്മകൾ..
 
ഇരുളിലെ ശയ്യയിൽ ഇതളിടുമാശയിൽ..
പുതുമഴപോലെ വന്നു നീ ..
കനവിൽ ഗീതമായ് കളകള താളമായ്
ഒരു പുഴ പോലെ.. കൂടെ നീ ..
അഴകെഴുകും ആഴമോ തിരയണ യാത്രയിൽ..
മധുവിധു രാവുകൾ പുണരണ മാത്രയിൽ
കൊതിയുണരേ.. കണ്ടു കണ്ടു ആരും കാണാതീരം ..
കണിയെന്നുമീ ഇരു കണ്ണുകൾ..
ഇണയെന്നുമീ.. കുളിരോർമ്മകൾ..

Kaniyennume | Dance Dance Malayalam Movie | Vijay Yesudas