മദനന്റെ തൂണീരം

മദനന്റെ തൂണീരം നിറയുന്ന നാള്
മലരായ മലരെല്ലാം വിരിയുന്ന നാള് (2)
അരിമുല്ലപ്പൂ ചൂടി നാണത്തിൽ മുങ്ങും
അഴകിന്റെ അഴകെല്ലാം ചേരുന്ന നാള്
മദനന്റെ തൂണീരം നിറയുന്ന നാള്
മലരായ മലരെല്ലാം വിരിയുന്ന നാള്

വളയിട്ട കൈ തമ്മിൽ താളം പകർത്തി
മഷിയിട്ട മിഴി തമ്മിൽ നാളം കൊളുത്തി (2)
അരയന്നം അമരുന്ന പാദങ്ങളണിയും ആ ...(2)
മണിനൂപുരങ്ങളിൽ ചിരികൾ മുഴങ്ങീ

ഒരു ലാസ്യ നൃത്തത്തിൻ മുദ്രയുണർത്തി
പദമൊന്നു പാടടി ആടടി പെണ്ണേ (2)
നിറയുന്ന യൌവനം ഇവിടെ തുളുമ്പി (2)
നിറമഴവില്ലുകൾ തീർക്കെടി പെണ്ണെ

മദനന്റെ തൂണീരം നിറയുന്ന നാള്
മലരായ മലരെല്ലാം വിരിയുന്ന നാള് 
അരിമുല്ലപ്പൂ ചൂടി നാണത്തിൽ മുങ്ങും
അഴകിന്റെ അഴകെല്ലാം ചേരുന്ന നാള്
മദനന്റെ തൂണീരം നിറയുന്ന നാള്
മലരായ മലരെല്ലാം വിരിയുന്ന നാള്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madanante thooneeram

Additional Info

അനുബന്ധവർത്തമാനം