ഏകാന്തതയുടെ യാമങ്ങൾ
ഏകാന്തതയുടെ യാമങ്ങൾ
മഞ്ഞിൽ മുങ്ങിയ തീരങ്ങൾ
ഇതിലെ വരൂ ഏകയായ്
സഖീയെൻ നിഴലായ് വരൂ…നീ വരൂ (ഏകാന്തതയുടെ)
കാണുന്നതെല്ലാം നിൻ രൂപമല്ലോ
കേൾക്കുന്നതെല്ലാം നിൻ നാദമല്ലോ
നിൻ മിഴികൾ നിൻ ചൊടികൾ
ഇരുളിൻ വിരിയിൽ തെളിയുകയല്ലോ (ഏകാന്തതയുടെ)
എൻ മുന്നിലെങ്ങും നിൻ നൃത്തമേള
എൻ ചിന്ത തോറും നിൻ മുഗ്ദ്ധഭാവം
നിൻ ചിരികൾ നിൻ മൊഴികൾ
കരളിൽ അലകൾ തീർക്കുകയല്ലോ (ഏകാന്തതയുടെ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ekaanthathayude yaamangal
Additional Info
Year:
1982
ഗാനശാഖ: