സിന്ദൂരഗിരികൾ
സിന്ദൂര ഗിരികൾ മന്ദാര വനികൾ
മന്ത്രം ചൊല്ലും കിളികൾ
ഇവയുടെ നടുവിൽ മനുഷ്യൻ മാത്രം
വിഷാദ മുദ്രകൾ അണിയുന്നു
അഞ്ജാത യാനം തുടരുന്നൂ
ഇവിടെ ഈ പുഷ്പ വിതാനങ്ങൾ
കനലിടും വല്ലീ നികുഞ്ജങ്ങളേ
ചിരിക്കാൻ ചിലപ്പോൾ ഒരു നിമിഷം
കരയാൻ പക്ഷേ ഒരു ജന്മം( സിന്ദൂര...)
ഒഴുകുമീ കാല പ്രവാഹിനിയിൽ
ഉടയും നാനാ തരംഗങ്ങളിൽ
അടുക്കാനെവിടെ ഒരു തീരം
അണയാനെവിടെ ഒരു നീലം ( സിന്ദൂര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sindooragirikal
Additional Info
ഗാനശാഖ: