ഒത്തിരിയൊത്തിരി ഒത്തിരി സ്വപ്നങ്ങൾ
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ (ഒത്തിരി..)
കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു
മഞ്ഞു നിലാവില്‍ ചേക്കേറാം
കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
നഗര സരിത്തില്‍ നീരാടാം ( ഒത്തിരി..)
മാരിവില്ലിലൊരു പാട്ടിന്‍ ശ്രുതി വെറുതേ മീട്ടാം
നാട്ടുമൈനയുടെ കൂട്ടില്‍ ഒരു തിരിയായ് മിന്നാം
രാത്രി ലില്ലിയുടെ മാറില്‍ പൂമഴയായ് പൊഴിയാം
രാഗ വേണുവില്‍ ഏതോ സ്വര മധുരം തിരയാം
ഒരു പാട്ടിന്‍ ചിറകേറി പ്പതിയേ പാറാം
മധു തേടും വണ്ടായ് മൂളി തൊടിയില്‍ തുള്ളാം
അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര്‍ മുകിലായ്
മഴ വീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം ( ഒത്തിരി...)
കൂട്ടില്‍ നിന്നുമൊരു പൂവിന്‍ കുളിരിതളും തേനും
പാതിമായുമൊരു രാവിന്‍ നറു മിഴിനീര്‍ മുത്തും
നെഞ്ചിനുള്ളിലൊളി തഞ്ചും കിളിമൊഴിയും പാട്ടും
പഞ്ചവര്‍ണ്ണ മുകില്‍ തൂകും പ്രണയാമൃതവും
ഇനിയെങ്ങും നിറമോലും നിമിഷം മാത്രം
ഇതള്‍ മൂടും പീലിത്തൂവല്‍ ശിശിരം മാത്രം
ഒരു നോക്കും വാക്കും തീര്‍ന്നാല്‍ പദമൂന്നി പാതി നടന്നാല്‍
കൊഴിയാതെ കൊഴിയും നമ്മുടെയിത്തിരിയീ ജന്മം ( ഒത്തിരി...)