വരമഞ്ഞളാടിയ (M)

വരമഞ്ഞളാടിയ രാവിന്റെ മാറിൽ 
ഒരു മഞ്ഞുതുള്ളിയുറങ്ങീ...........
നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ 
വിരഹമെന്നാലും മയങ്ങീ..........
പുലരിതൻ ചുംബന കുങ്കുമമല്ലേ...
ഋതു നന്ദിനിയാക്കീ...അവളേ പനിനീർമലരാക്കീ.....
(വരമഞ്ഞളാടിയ..........ഉറങ്ങീ)

കിളി വന്നു കൊഞ്ചിയ ജാലകവാതിൽ
കളിയായ് ചാരിയതാരേ.....
മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ 
മധുവായ് മാറിയതാരേ.......
അവളുടെ മിഴിയിൽ കരിമഷിയാലേ-
കനവുകളെഴുതിയതാരേ....നിനവുകളെഴുതിയതാരേ....
അവളേ തരളിതയാക്കിയതാരേ.............
(വരമഞ്ഞളാടിയ..............മയങ്ങീ)

മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ 
മഴയായ് ചാറിയതാരേ.......
ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ
കുയിലായ് മാറിയതാരേ..............
അവളുടെ കവിളിൽ തുടുവിരലാലേ 
കവിതകളെഴുതിയതാരേ.....മുകുളിതയാക്കിയതാരേ....
അവളേ പ്രണയിനിയാക്കിയതാരേ...........(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
varamanjalaadiya (M)

Additional Info

Year: 
1998

അനുബന്ധവർത്തമാനം