ആരോ വിരൽ നീട്ടി (F)

ആരോ വിരൽ നീട്ടി മന‍സിൻ മൺവീണയിൽ...
ഏതോ മിഴി നീരിൻ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാർദ്രയായ സന്ധ്യേ
ഇന്നാരോ വിരൽ നീട്ടി മനസിൻ മൺവീണയിൽ...(ആരോ…)

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വർണ്ണ രാജി മീട്ടും വസന്തം വർഷ ശോകമായി
നിന്റെയാർദ്ര ഹൃദയം തൂവൽ ചില്ലൊടിഞ്ഞ പടമായ്(2)
ഇരുളിൽ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവൽക്കിളിയായ് നീ
(ആരോ...)

പാതി മാഞ്ഞ മഞ്ഞിൽ പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ
കാറ്റിൽ മിന്നി മായും വിളക്കായ് കാത്തുനിൽപ്പതാരേ
നിന്റെ മോഹ ശകലം പീലിച്ചിറകൊടിഞ്ഞ ശലഭം(2)
മനസിൽ മെനഞ്ഞു മഴവില്ലു മായ്ക്കുമൊരു പാവം
കണ്ണീർ മുകിലായ് നീ..( ആരോ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.66667
Average: 6.7 (6 votes)
Aaro viralneetti (F)

Additional Info

അനുബന്ധവർത്തമാനം