പൂവും പ്രസാദവും

ഓ... ഓ... 

പൂവും പ്രസാദവും ഇളനീർക്കുടവുമായ്
കാവിൽ തൊഴുതു വരുന്നവളേ
താമരവളയ കൈവിരലാലൊരു
കൂവളത്തിലയെന്നെ ചൂടിക്കൂ 

അർദ്ധനാരീശ്വര പ്രതിമതൻ മുന്നിൽ
അഞ്ജലി കൂപ്പി നീ നിൽക്കുമ്പോൾ
മനസ്സു തുടിച്ചത് ഭക്തി കൊണ്ടോ
മറ്റൊരു മധുരിയ് ഓർമ്മ കൊണ്ടോ
പറയൂ കളമൊഴി നീ (പൂവും..)

മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ
ചുറ്റും പ്രദക്ഷിണം വെയ്ക്കുമ്പോൾ
ചുണ്ടിലിരുന്നത് മന്ത്രങ്ങളോ
സുന്ദര ശൃംഗാര ശ്ലോകങ്ങളോ
പറയൂ കളമൊഴി നീ (പൂവും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Poovum prasaadavum

Additional Info

അനുബന്ധവർത്തമാനം