പാരിജാതം തിരുമിഴി തുറന്നൂ

പാരിജാതം തിരുമിഴി തുറന്നു
പവിഴമുന്തിരി പൂത്തു വിടർന്നു
നീലോൽപലമിഴി നീലോൽപലമിഴി
നീമാത്രമെന്തിനുറങ്ങി (2)

മൂടൽ മഞ്ഞ് മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിൻ താഴ്വരയിൽ (2)
നിത്യകാമുകീ...
നിത്യകാമുകി നിൽപ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികിൽ
എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ
ഏകാന്ത ജാലകം തുറക്കൂ
(പാരിജാതം...)

നിൻറെ സ്വപ്നമദാലസനിദ്രയിൽ
നിന്നെയുണർത്തും ഗാനവുമായ് (2)
വിശ്വമോഹിനീ... 
വിശ്വമോഹിനി നിൽപ്പൂ ഞാനീ
വികാര സരസ്സിൻ കരയിൽ
എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ
ഏകാന്ത ജാലകം തുറക്കൂ
(പാരിജാതം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Parijatham thirumizhi thurannu

Additional Info

അനുബന്ധവർത്തമാനം