ആ‍ഴക്കടലിന്റെ (F)

ആഴക്കടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാള്‍
കാത്തിരുന്നൂ ഞാനിരുട്ടില്‍
ഇന്നെന്റെ മണ്‍കുടില്‍ മുന്നിലേ തിണ്ണയില്‍
പൊന്നായ് മിനുങ്ങും വിളക്കേ
ആഴക്കടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ

അമ്പാടി തന്നിലെ ഉണ്ണിയെപ്പോലെ നീ
കൊമ്പനാണെങ്കിലും കണ്ണേ
അമ്മൂമ്മ പൂതിയാലീ കുഞ്ഞുകാതിലായ്
രാധയെന്നാദ്യമായ് ചൊല്ലാം
ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങൂ നീ
നല്ല കിനാവുള്ള കണ്ണില്‍
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍
ഒത്തിരി മോഹിച്ചു പോയി 
ആഴക്കടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ

വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചു-
വള്ളം തുഴഞ്ഞൊന്നു പോയാല്‍
വെള്ളി വിതാനിച്ച വെള്ളാരംകല്ലുള്ള
കൊട്ടാര മുറ്റത്തു ചെല്ലാം
കടലമ്മയോടു നീ ചോദിക്കുമൊക്കെയും
സമ്മാനമായ് തന്നെ വാങ്ങാം
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ
തീരത്തു കണ്ണാളു വേണം
നിന്നെ മോഹിച്ച പെണ്ണാളു വേണം 

ആഴക്കടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
ഒട്ടിക്കിടക്കുന്ന മുത്തേ
ഒട്ടിക്കിടക്കുന്ന മുത്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
Aazha kadalinte (F)

Additional Info

അനുബന്ധവർത്തമാനം