ചാന്തു കുടഞ്ഞൊരു സൂര്യൻ

ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2)
നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത്
എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു...)

വെള്ളിനിലാവല നിന്നുടെ പൊന്നുടൽ
വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത്
വീണ്ടുമെനിക്കൊരു പൂംതിരയാകണ
മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത്
മുമ്പോ നീ തൊട്ടാൽ വാടും
പിന്നാലെ മെല്ലെ കൂടും
പൂവാലൻ മീനിനെ പോലെ
ഇന്നാകെ മാറിപ്പോയി
മുള്ളെല്ലാം വന്നേ പോയ
പുതിയാപ്ല കോരയെപ്പോലെ
ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത്
ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത് (ചാന്തു...)

വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു
സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത്
കണ്ണുകളെന്തിനുടക്കി വലിക്കണ
ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത്
കോളെല്ലാം മായും നേരം
പങ്കായം മെല്ലെ വീശി
നീ നിന്റെ തോണിയിലേറി
പോരാമോ നല്ലൊരു നാളിൽ
ഓമല്‍പ്പൂത്താലിയുമായി
അന്നെന്റെ പൊന്നരയൻ നീ
അന്തി മയങ്ങി വെളുക്കുന്ന സമയത്തു
കണ്മണി നീയെൻ വലയിൽ പൊൻ മുത്ത് (ചാന്തു...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chaandukudanjoru

Additional Info

അനുബന്ധവർത്തമാനം