രാഗാർദ്രഹംസങ്ങളോ

രാഗാർദ്ര ഹംസങ്ങളോ നമ്മൾ
രാവിന്റെ രോമാഞ്ചമോ (2)
ഹേമാംഗിയായ് വന്നൂ നീ
പാടുന്നതേതു ഗാനം
നീ കാണാത്ത സ്വപ്നത്തിൻ ഗാനം
നമ്മൾ പാടുന്ന മാദക ഗാനം
രാഗാർദ്ര ഹംസങ്ങളോ നമ്മൾ
രാവിന്റെ രോമാഞ്ചമോ

കാർവേണി നീയെന്റെ ഉള്ളിൽ
പൂക്കും ഉന്മാദമാണല്ലോ എന്നും (2)
ഞാനിന്നും മോഹിച്ചിരുന്നൂ
തൂവെണ്ണയോ താരുണ്യമോ
മല്ലാക്ഷീ നീയെന്നെ പുൽകില്ലയോ
രാഗാർദ്ര ഹംസങ്ങളോ നമ്മൾ
രാവിന്റെ രോമാഞ്ചമോ

രാഗേന്ദു നീയെന്റെ ഉള്ളിൽ ഏതോ
സൗരഭ്യമാണല്ലോ എന്നും (2)
ഞാനെന്നും സ്നേഹിച്ചിരുന്നൂ
പൂവല്ലിയോ തേൻതുള്ളിയോ
കാമർദ്രേ നീയെന്നിൽ പടരില്ലയോ

രാഗാർദ്ര ഹംസങ്ങളോ നമ്മൾ
രാവിന്റെ രോമാഞ്ചമോ
ഹേമാംഗിയായ് വന്നൂ നീ
പാടുന്നതേതു ഗാനം
നീ കാണാത്ത സ്വപ്നത്തിൻ ഗാനം
നമ്മൾ പാടുന്ന മാദക ഗാനം
രാഗാർദ്ര ഹംസങ്ങളോ നമ്മൾ
രാവിന്റെ രോമാഞ്ചമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.5
Average: 5.5 (2 votes)
Raagaadrahamsangalo

Additional Info

അനുബന്ധവർത്തമാനം