തരളമെന്‍ ജീവനില്‍ പുലരിയായ്

തരളമെന്‍ ജീവനില്‍ പുലരിയായ് വന്നു നീ
മൃദുലസിരകളിലൊഴുകും പ്രണയം മോഹനമായ്
തരളമെന്‍ ജീവനില്‍ പുലരിയായ് വന്നു നീ
മൃദുലസിരകളിലൊഴുകും പ്രണയം മോഹനമായ്
തരളമെന്‍ ജീവനില്‍ - പുലരിയായ് വന്നു നീ

സ്വര്‍ണ്ണമുകില്‍ കുട നീര്‍ത്തുമെന്‍
പ്രിയ ഗാനസാമ്രാജ്യവീഥിയില്‍
മഞ്ഞുതിരും ഇളമാരിയില്‍ ലയലഹരിയുലയുന്നു വീണ്ടും
ചന്ദനനൗകയില്‍ ഉയരെ ജീവന്റെ പാമരം തേടി
കനവുകള്‍ തിരതല്ലുന്നിതാ നിമിഷതാളങ്ങളില്‍
തരളമെന്‍ ജീവനിൽ - പുലരിയായ് വന്നു നീ

പൊന്നലകള്‍ കളിയാടുമീ സ്വരരാഗസല്ലാപ വേദിയില്‍
കണ്മണി നീ മാന്‍പേടയായ് തുടിയുണരുമനുരാഗനിമിയില്‍
വര്‍ണ്ണമനോഹര രാവില്‍ തെന്നലില്‍ ഒഴുകുന്ന കുളിരില്‍
പ്രിയസഖി ഞാന്‍ അറിയാതെ നിന്‍ ഹൃദയസംഗീതമായ്
തരളമെന്‍ ജീവനില്‍ പുലരിയായ് വന്നു നീ
മൃദുലസിരകളിലൊഴുകും പ്രണയം മോഹനമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharalamen jeevanil

Additional Info

Year: 
1993

അനുബന്ധവർത്തമാനം