മുത്തും പവിഴവും നിറനാഴിവച്ചു

ആ.... 

മുത്തും പവിഴവും നിറനാഴിവച്ചു ഞാന്‍
അമ്മേ നമസ്കരിക്കാം 
ഉത്രാടരാത്രിയില്‍ ചന്ദ്രനാകാം 
തിരുവോണനാളിലെ സൂര്യനാകാം 
നീ തന്ന താരാട്ടു പാട്ടുമായ് വന്നു ഞാന്‍ 
നിന്നെ പാടിയുറക്കാൻ
മുത്തും പവിഴവും നിറനാഴിവച്ചു ഞാന്‍
അമ്മേ നമസ്കരിക്കാം 

എത്രമേല്‍ താ‍യാട്ടു കാട്ടിയാലും - ഞാന്‍
നിന്നോമല്‍ക്കണ്ണനല്ലേ
എത്രയും പാഴ്ച്ചേറിലായാലും 
ഞാന്‍ താമരക്കുഞ്ഞല്ലേ
നീ തന്നൊരമ്മിഞ്ഞപ്പാല്‍ക്കണമിന്നൊരു 
സ്നേഹത്തിന്‍ പാലാഴിയല്ലേ - അമ്മേ 
സ്നേഹത്തിന്‍ പാലാഴിയല്ലേ
മുത്തും പവിഴവും നിറനാഴിവച്ചു ഞാന്‍
അമ്മേ നമസ്കരിക്കാം 

പൊന്നുരുകുന്നൊരീ സ്നേഹസന്ധ്യയില്‍ 
ബാല്യം തിരികെ വരുമ്പോള്‍ 
ഓര്‍മ്മയിലായിരം ദീപവുമായമ്മ 
ആയുരാരോഗ്യം നേരുമ്പോള്‍ 
തൃക്കൈവിരലിലെ മോതിരമായെന്നും
തുണയായ് വാഴാന്‍ മോഹം - എന്നും
തുണയായ് വാഴാന്‍ മോഹം

മുത്തും പവിഴവും നിറനാഴിവച്ചു ഞാന്‍
അമ്മേ നമസ്കരിക്കാം 
ഉത്രാടരാത്രിയില്‍ ചന്ദ്രനാകാം 
തിരുവോണനാളിലെ സൂര്യനാകാം 
നീ തന്ന താരാട്ടു പാട്ടുമായ് വന്നു ഞാന്‍ 
നിന്നെ പാടിയുറക്കാൻ

ആ.... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
MUthum pavizhavum

Additional Info

Year: 
1993

അനുബന്ധവർത്തമാനം