തുളസീ സന്ധ്യയെരിയും നേരം
തുളസീ സന്ധ്യയെരിയും നേരം കണ്ണുനീര്‍ക്കടവില്‍ നീ
കൈവലിപ്പൂവായ് പൊഴിയരുതേ
തുളസീ സന്ധ്യയെരിയും നേരം കണ്ണുനീര്‍ക്കടവില്‍ നീ
കൈവലിപ്പൂവായ് പൊഴിയരുതേ
കോടിജന്മം കൊണ്ടു നേടിയ താരകപ്പൊന്‍നാണ്യമോടെ
കൃഷ്ണപക്ഷം താണ്ടിവന്ന ചന്ദ്രനാണീ പൂമകന്‍
കോടിജന്മം കൊണ്ടു നേടിയ താരകപ്പൊന്‍നാണ്യമോടെ
കൃഷ്ണപക്ഷം താണ്ടിവന്ന ചന്ദ്രനാണീ പൂമകന്‍
കുളിരണിക്കയ്യാല്‍ പൂങ്കോടിയേല്‍ക്കാനായ്
കാത്തിരുന്നൊരമ്മയിവിടെ തളിരിളം പൂവില്‍
തുളസീ സന്ധ്യയെരിയും നേരം കണ്ണുനീര്‍ക്കടവില്‍ നീ
കൈവലിപ്പൂവായ് പൊഴിയരുതേ
എന്റെമോഹശതങ്ങളില്‍ അമരമന്ത്രം പെയ്യുവാന്‍
മേഘസന്ദേശങ്ങളാലെ സ്നേഹവര്‍ഷം തൂകുവാന്‍
എന്റെമോഹശതങ്ങളില്‍ അമരമന്ത്രം പെയ്യുവാന്‍
മേഘസന്ദേശങ്ങളാലെ സ്നേഹവര്‍ഷം തൂകുവാന്‍
നാലകങ്ങളിലെന്‍ തിരുവാതിരപ്പൂവായ്
അമ്മവരുമോ കണ്ടുവോ നീ മാരിവില്‍ക്കതിരേ
തുളസീ സന്ധ്യയെരിയും നേരം കണ്ണുനീര്‍ക്കടവില്‍ നീ
കൈവലിപ്പൂവായ് പൊഴിയരുതേ
തുളസീ....