മാദകമായ് രാത്രി
മാദകമായ് രാത്രി
മധുതേടുകയായ് യാമം
പറുദീസയിതില്‍ പാടാം കവ്വാലി
ആ..ആ...
മാദകമായ് രാത്രി
മധുതേടുകയായ് യാമം
പറുദീസയിതില്‍ പാടാം കവ്വാലി
(മാദകമായ്...)
കൊങ്കണകുളിര്‍കാറ്റില്‍
കൊഞ്ചും പെണ്ണഴകില്‍
കനവൊരു മായാമയൂരം
ആ...
(മാദകമായ്...)
കടലാകെ കരയായ് മാറാം
കരയെല്ലാം കടലായ് മറയാം
മരുഭൂവായ് ലോകം മായാം
കാലമാകെ രാവു മൂടാം
എങ്കിലുമാ രാവുനീളെ
നുരയുമെന്റെ പാനപാത്രം
ലഹരിയുമായ്...ആ..
ലഹരിയുമായ് നര്‍ത്തനമാടും
ഞാനൊരു സുല്‍ത്താനയാകും
ലഹരിയുമായ്......
കാല്‍ച്ചിലങ്കകളില്‍ ചിന്നും
താളമേളങ്ങള്‍
കൊഞ്ചെടിയെന്‍ കണ്ണേ ഖില്ലാടിയിതാ കണ്ടു
മധുലഹരിപോയാല്‍ മുങ്ങും ചെങ്ങാതി
നീലമലത്തിരുടാ നിന്‍ തെരുവല്ലിതു പറയാം
നീ കൂത്താടുമ്പോളിത്തിരി സൂക്ഷിച്ചോ
ആ.........
മതിലില്ലാ രാജ്യം എന്‍ ഹൃദയസാമ്രാജ്യം
ഉദയാസ്തമയം പോലും സംഗീതം
ഗോവന്‍ കടലലയില്‍ നിറയും താളവുമായ്
ആടാം പാടാം കവ്വാലി ആ...
മതിലില്ലാ രാജ്യം എന്‍ ഹൃദയസാമ്രാജ്യം
ഉദയാസ്തമയം പോലും സംഗീതം
ദുഃഖങ്ങള്‍ തേന്‍കണമാകാന്‍
കണ്ണുനീര്‍ പുഞ്ചിരിയാകാന്‍
തോരാത്ത സങ്കടമറിയും
മാനസരാഗമുണരണമെന്നും
സ്വന്തമോഹ സായൂജ്യത്തില്‍
അന്യഹൃദയം നോവരുതെന്നും
അകലരുതേ ആ...
അകലരുതേ നമ്മൾ ഒരു നവലോകം
പൂവണിയുമ്പോൾ - അകലരുതേ
ജീവവന്മന്ത്രവുമായ് പോരൂ സ്നേഹഗായകരേ
മതിലില്ലാ രാജ്യം എന്‍ഹൃദയസാമ്രാജ്യം
ഉദയാസ്തമയം പോലും സംഗീതം
കാല്‍ച്ചിലങ്കകളില്‍ ചിന്നും
താളമേളങ്ങള്‍