സ്വരം സ്വയം മറന്നോ.. (F)

സ്വരം സ്വയം മറന്നോ ശാരികേ
വരൂ സുഖം തരില്ലേ ഓർമ്മകൾ
അനാദിയായ് വിഷാദമായ്
നിലാവിലീ അലകടൽ തേങ്ങും
സ്വരം സ്വയം മറന്നോ ശാരികേ

അനന്തമീ വേനൽ കാട്ടിൽ
മരീചികേ നിൻ കുളിരെവിടെ
മറന്നുപോ പൊന്നോള കാറ്റിൽ
മനസ്സിലോ ഈ വള കിലുക്കം
മിഴികളോ നീർക്കിളികൾ
ഉയിരിലോ കനൽപ്പൊരികൾ
ഇവളെന്റെ മണിമുത്തല്ലേ
സ്വരം സ്വയം മറന്നോ ശാരികേ

തളർന്നൊരീ തോണിപ്പാട്ടിൽ
വിദൂരതെ നിൻ ചിറകെവിടെ
തളിർത്തിടും കിളിമൊഴികൾ
തകർന്നുവോ ഈ പരിഭവത്തിൽ
തെളിയുമോ ഉദയമുഖം
ഇരുളിലോ ഇനി അഭയം
ഇവളെന്റെ കണിമുത്തല്ലേ
(സ്വരം സ്വയം... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Sworam svoyam..

Additional Info

അനുബന്ധവർത്തമാനം