ദേവാമൃതം തൂവുമീ...
ദേവാമൃതം തൂവുമീ രജനികള്‍ സുമുഖികള്‍
പ്രമദവന മോഹതാരുണ്യമായ് ആ...
പ്രേമാഞ്ജനം ചൂടുമീ ലതികകള്‍ കുടവുമായ്
കുളിരിലനുരാഗലാവണ്യമായ്
ഉര്‍വ്വശീ ചന്ദ്രികേ കൈതൊഴാം മേനകേ(2)
നട തുറന്നുവോ ദേവലോകം
ഇതള്‍ വിരിഞ്ഞുവോ പാരിജാതം
ദേവാമൃതം തൂവുമീ രജനികള്‍ സുമുഖികള്‍
പ്രമദവന മോഹതാരുണ്യമായ്
മാരകാകളീഗീതം മനസ്സോ മൂളുന്നു
മഞ്ജുശയ്യകളിലേകാന്തമൗനം
കുയിലായ് കൊഞ്ചുന്നു
പകരൂ സുഖമീ മധുപാത്രമുടയുവോളം
നുകരൂ മധുരം തിരിനാളമണയുവോളം
സഖി നിന്റെ നാണമരയന്നമായൊഴുകി
എന്റെ ഏഴു കടല്‍ നീന്തുമോര്‍മ്മകളില്‍
ദേവാമൃതം തൂവുമീ രജനികള്‍ സുമുഖികള്‍
പ്രമദവന മോഹതാരുണ്യമായ്
അംഗരാഗമീ മെയ്യില്‍ കനകം ചാര്‍ത്തുമ്പോള്‍
ചന്ദ്രശാലകളിലാകാശദീപം പവിഴം ചൊരിയുമ്പോള്‍
അഴകേ വിരിയൂ, ചുടുചുംബനങ്ങളില്‍ നീ
നിഴലായ് പൊതിയൂ പരിരംഭണങ്ങളാലെ
ഇനി നിന്റെ വീഥികളിലെന്നുമാതിരകള്‍
പൊന്നണിഞ്ഞു വരവേല്‍ക്കുമെന്‍ തളയില്‍
ദേവാമൃതം തൂവുമീ രജനികള്‍ സുമുഖികള്‍
പ്രമദവന മോഹതാരുണ്യമായ്...
പ്രേമാഞ്ജനം ചൂടുമീ ലതികകള്‍ കുടവുമായ്
കുളിരിലനുരാഗലാവണ്യമായ്...
ഉര്‍വ്വശീ ചന്ദ്രികേ കൈതൊഴാം മേനകേ
നട തുറന്നുവോ ദേവലോകം
ഇതള്‍ വിരിഞ്ഞുവോ പാരിജാതം
(ദേവാമൃതം...)