വിഘ്നങ്ങളൊക്കെയും തീര്‍ത്തരുളീടുന്ന‌

വിഘ്നങ്ങളൊക്കെയും തീര്‍ത്തരുളീടുന്ന‌
വിജ്ഞാനമൂര്‍ത്തി ഗണപതിത്തമ്പുരാന്‍
ഉള്ളത്തില്‍ വന്നു വിളങ്ങി - ഒരു കൊച്ചു
തുള്ളലുതുള്ളാന്‍ അനുഗ്രഹിക്കേണമേ

ആയിട്ടുമല്ല പഠിച്ചതുകൊണ്ടുമ -
ല്ലാശ കൊണ്ടാണെന്നറിഞ്ഞു കൊള്ളേണമേ
ആശാനിതതൊന്നു ഗുണം വരുത്തേണമേ
നാട്ടില്‍ നടന്നൊരു കഥയാണാരും
കേട്ടില്ലെങ്കില്‍ പയ്യപ്പറയാം

കെട്ടിയ പെണ്ണിനെയിട്ടേച്ചോടിയ
കുട്ടപ്പന്‍ തന്‍ കഥയാണല്ലോ
കൊണ്ടല്‍കാറണിവേണിയൊരുത്തിയി -
ലുണ്ടായവനൊരു കമ്പമൊരിക്കല്‍
പെണ്ണിനടുത്തവനോടിയണഞ്ഞു
ഉള്ളിലിരിപ്പു തുറന്നു പറഞ്ഞു
പെണ്ണിനുമുള്ളിലൊരാശമുളച്ചു
പെണ്ണിന്റമ്മയ്ക്കും ബോധിച്ചു

അമ്മയുമച്ഛനുമാലോചിച്ചു
സമ്മന്തത്തിനു നാളുമുറച്ചു
കൊട്ടുംകുരവയും ആര്‍പ്പും വിളിയുമായ്
നാട്ടുകാര്‍ കാണ്‍കെ പുടവ കൊടുത്തുടന്‍

വീട്ടിലേക്കെത്തുവാനായിട്ടു ഭാര്യയും
കൂട്ടരുമായി തിരിച്ചു കുട്ടപ്പനും
വഴിയില്‍വെച്ചാ പെണ്ണു പറഞ്ഞു
കുഴയുന്നല്ലോ കാര്യം കൂവേ
ഞാനുമൊരാണായി മാറിയ ലക്ഷണ -
മാണല്ലോ പുനരെന്തിനു വേണ്ടു

ഇടിയേറ്റതു പോല്‍ പുതുമാപ്പള പെണ്‍ -
കൊടിയെ ഒന്നു തിരിഞ്ഞഥ നോക്കി
സാരിയുടുത്തൊരു പുരുഷന്‍ തന്നുടെ
ഭാര്യാസ്ഥാനത്തങ്ങനെ നില്‍പൂ
മാര്‍ പരന്നു മീശ വളര്‍ന്നു
മാറിപ്പോയി പെണ്ണിന്‍ രൂപം
ഇട്ടേച്ചോടിയ കുട്ടപ്പനെയീ -
നാട്ടില്‍ പിന്നെ കണ്ടിട്ടില്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vignangalokkeyum theertharuleedunna