ഓമനക്കണ്ണാ താമരക്കണ്ണാ

 

ഓമനക്കണ്ണാ താമരക്കണ്ണാ (2)
ഒരു വഴി കാട്ടണമേ - എന്നില്‍
കടമിഴി നീട്ടണമേ
ഓമനക്കണ്ണാ താമരക്കണ്ണാ 
ഒരു വഴി കാട്ടണമേ - എന്നില്‍
കടമിഴി നീട്ടണമേ

ഉരുകും മനമൊടു നിന്നെ വിളിച്ചാല്‍ (2)
ഓടിവരാറില്ലേ കണ്ണാ
ഓമനക്കണ്ണാ താമരക്കണ്ണാ 
ഒരു വഴി കാട്ടണമേ - എന്നില്‍
കടമിഴി നീട്ടണമേ

കരകാണാത്തൊരു ചുടുകണ്ണീരിന്‍
കടലില്‍ താഴാതേ (2)
കഴല്‍ തൊഴും ഞങ്ങളെ
കരുണചെയ്തു നീ
കരകേറ്റൂ കണ്ണാ

ദീനകുചേലനെ മന്നവനാക്കിയ (2)
പ്രേമമെങ്ങു കണ്ണാ.... 
ദ്രൌപതി തന്നുടെ കണ്ണീരൊപ്പിയ (2)
കൈകളെങ്ങു കണ്ണാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omanakkanna thamarakkanna

Additional Info

Year: 
1962

അനുബന്ധവർത്തമാനം