തേടിത്തേടി അലഞ്ഞു ഞാന്‍
തേടിത്തേടി അലഞ്ഞു ഞാന്‍ മൂന്നു ലോകത്തിലും - നിന്റെ
തേരൊലി കേള്‍ക്കുവാന്‍ പോലും കഴിഞ്ഞില്ലല്ലോ (2)
എത്തി ഞാനീ കൂരിരുട്ടില്‍ എങ്ങു പോയീ പ്രിയതമേ
സത്യധര്‍മ്മ നീതികളാം മക്കളും നീയും
തേടിത്തേടി അലഞ്ഞു ഞാന്‍.....
സത്യധര്‍മ്മനീതികളാം നമ്മുടെ പൊന്‍മക്കളാണീ
അസ്ഥിമാത്രശേഷരായി ശയിച്ചിടുന്നു
കണ്ണീര്‍ നല്‍കി ഞാനിവര്‍ക്കു വിശപ്പും ദാഹവും തീര്‍ത്തു
കാത്തിരുന്നേനങ്ങയുടെ വരവും നോക്കീ
കാത്തിരുന്നേന്‍.....
കാമക്രോധങ്ങള്‍ വഴിമുടക്കി ഞാന്‍
സമരം ചെയ്തവരെ കീഴടക്കി
ഇനി നിന്നെ ഒരു നാളും പിരിയുകില്ല ഞാന്‍
ഇനി നിന്നെ കരയാന്‍ വിടുകയില്ലാ
കൃഷ്ണനേ നമ്മള്‍ വളര്‍ത്തിയില്ലേ - പണ്ടു
ക്രിസ്തുവിനെ നാം വളര്‍ത്തിയില്ലേ
ബുദ്ധനെയും മുഹമ്മദുനബിയെയും
പാരിടത്തെ ഉദ്ധരിക്കാന്‍ നാം വളര്‍ത്തിയില്ലേ
അല്ലല്‍ പെടേണ്ട നീ ലോകനന്മയ്ക്കായ് - ഈ
ചെല്ലക്കിടാങ്ങളെ നാം വളര്‍ത്തും (അല്ലല്‍...)
കൃഷ്ണനേ നമ്മള്‍ വളര്‍ത്തിയില്ലേ - പണ്ടു
ക്രിസ്തുവിനെ നാം വളര്‍ത്തിയില്ലേ
ജീവനും സ്നേഹവും ഒന്നിച്ചു വാഴുകില്‍
ജീവിതത്തിന്നേതും അല്ലലില്ലാ (2)
സത്യധര്‍മ്മങ്ങളെ പോറ്റുവാന്‍ വേറൊരു
തത്വവുമിത്രയും നല്ലതില്ലാ...