ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു
ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു
മൂവുലകിനും ഉടയവള്‍ എഴുന്നള്ളുന്നു
ആനന്ദ പുഴ തന്നില്‍ ആലോലമാറാടി
ആശ്രിതകല്പവല്ലി എഴുന്നള്ളുന്നു (2)
പൂമ്പട്ടാടകള്‍ ചുറ്റി പുതുമലര്‍ മാലചാര്‍ത്തി (2)
പൊന്‍പാദം പണിവോര്‍ക്കു പുണ്യമേകി (2)
ചന്ദനക്കലി പൂശി സിന്ദൂരക്കുറി കുത്തി
ചന്ദത്തില്‍ ചിരിച്ചമ്മ എഴുന്നള്ളുന്നു (2)
ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു
മൂവുലകിനും ഉടയവള്‍ എഴുന്നള്ളുന്നു
മായാത്ത സുകൃതത്തിന്‍ മാധുര്യം പകരുന്ന (2)
മായാമനോഹരിയാം തമ്പുരാട്ടി (2)
മാലോകര്‍ക്കെഴും ദു:ഖം ആകെയും മാറ്റുവാനായ്
മദയാനപ്പുറത്തേറി എഴുന്നള്ളുന്നു (2)
ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു
മൂവുലകിനും ഉടയവള്‍ എഴുന്നള്ളുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ilam kavil bhagavathi
Additional Info
Year:
1962
ഗാനശാഖ: