മുന്നോട്ടു പോകൂ സഹജാ

മുന്നോട്ടു പോകൂ സഹജാ
മുന്നോട്ടു പോകൂ..
പുതിയൊരു നാളെയിലേക്കു
പതറാതെ പോകൂ
പതറാതെ പോകൂ
മുന്നോട്ടു പോകൂ സഹജാ
മുന്നോട്ടു പോകൂ..

പഴമകള്‍ തന്‍ കോട്ടകളെല്ലാം
നിന്‍ മുന്നില്‍ തകരുകയായ്
മല പോലും നിന്‍ വഴി തന്നില്‍
മല പോലും നിന്‍ വഴി തന്നില്‍
മലരായി മാറുകയായ്
മലരായി മാറുകയായ്

വേലയ്ക്കു വന്ദനമരുളും
നവഭാരതമുണരുകയായ് (2)
വേര്‍പ്പിന്റെ വിലയെ മതിയ്ക്കും
ജനസഞ്ചയമുയരുകയായ്
ജനസഞ്ചയമുയരുകയായ് 

മുന്നോട്ടു പോകൂ സഹജാ
മുന്നോട്ടു പോകൂ..
പുതിയൊരു നാളെയിലേക്കു
പതറാതെ പോകൂ
പതറാതെ പോകൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Munnottu pokoo sahaja