മൈലാഞ്ചിക്കൈകള്‍ കൊണ്ടു

മൈലാഞ്ചിക്കൈകള്‍ കൊണ്ടു മുഖം മറച്ച്
മുഹബ്ബത്തിന്‍ മണിമുത്ത് മനസ്സില്‍ വെച്ച്
സുറുമക്കണ്ണിടയ്ക്കിടെ അകലെ നട്ട്
പുത്തന്‍ മണവാട്ടിപ്പെണ്ണൊരുങ്ങി ഒതുങ്ങി നിന്നേ 
ഒതുങ്ങി നിന്നേ
(മൈലാഞ്ചിക്കൈകള്‍....)

മലരിതള്‍ മയങ്ങണ പൈങ്കിളിയാണ്
പനിമതി വിരിയണ പുഞ്ചിരിയാണ്
മലരിതള്‍ മയങ്ങണ പൈങ്കിളിയാണ്
പനിമതി വിരിയണ പുഞ്ചിരിയാണ്
കുങ്കുമമലിയണ കവിളിണയാണ്
മധുരക്കനിയാണ്
നല്ല നറുതേന്‍ മൊഴിയാണ്
പെണ്ണിന്‍ ഖല്‍ബിലൊരായിരം കനവുകളാണ്
കനവുകള്‍ വിടരണ പുതുനാളാണ്
കല്യാണ നാളാണ്
ഇന്ന് കല്യാണ നാളാണ്
(മൈലാഞ്ചിക്കൈകള്‍....)

മല്ലികപ്പൂപ്പന്തലൊരുങ്ങി 
മനസ്സൊരു വൃന്ദാവനമായി 
നൊമ്പരം കൊള്ളും ഹൃദയങ്ങള്‍ മോഹത്തിന്‍
സ്വർഗ്ഗീയധാരയ്ക്കു വഴിയൊരുക്കി
മിഴികള്‍ തുളുമ്പി...അധരം വിതുമ്പി 
വിടപറയും നേരം 
സ്നേഹാശ്രു ഗംഗതന്‍ തീർത്ഥവുമായി
സ്മരണകള്‍ ഒഴുകി വരുന്നൂ 
സ്മരണകള്‍ ഒഴുകി വരുന്നൂ 
(മൈലാഞ്ചിക്കൈകള്‍....)

ചെറുചിരി വിരിയണ ചുണ്ടില്‍ മാരന്‍
പുതുമഴ ചൊരിയണ നേരം പൊന്നേ
കടമിഴിയിണകളില്‍ നാണവുമായ് നീ
ഓടി ഒളിക്കുമ്പം...കിളി വാതിലടയ്ക്കുമ്പം
ഇടനെഞ്ചു പിടയ്ക്കുമ്പം
മലര്‍മിഴികളില്‍ ദാഹവുമായി മാണിക്കപ്പുതുമാരന്‍
കളമൊഴി നിന്‍കവിളിണ തഴുകി പുന്നാരിക്കില്ലേ
നിന്റെ കുറുനിരകള്‍ മാടിയൊതുക്കി മുത്തം തരുകില്ലേ 
മുത്തം തരുകില്ലേ
(മൈലാഞ്ചിക്കൈകള്‍ ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mailaanchi kaikal kondu

Additional Info

Year: 
1982

അനുബന്ധവർത്തമാനം