എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി
എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി -അളിയോ
എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി
ഇപ്പോള്‍ ചിരിക്കാം പൊട്ടിക്കരയാം
ചിരിക്കാം കരയാം
നൂലില്ലാപ്പട്ടം പോലെ
അപ്പൂപ്പന് താടി പോലെ പറക്കാം
മാനത്ത് പറക്കാം അയ്യോ...
എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി
പടിഞ്ഞാറേ കാട്ടില് പാതിരാനേരത്തു്
പരമന്‍ വാറ്റണ പട്ടയല്ല
അന്തിക്കു ചെന്തെങ്ങിന്‍ ചോട്ടിലിരുന്ന്
അന്തോണീസ് മോന്തണ കള്ളല്ല
ഇതു മുതലാളിമാരുടെ മരുന്നാണു്
ഇതിന്റെ സുഖമൊന്നു വേറെയാണ് -അയ്യോ
എനിക്കു ചുറ്റും - അയ്യോ..
എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി
കണ്ണീരു കാട്ടി പൊല്ലാപ്പുകൂട്ടണ പെണ്ണുങ്ങള്‍ക്കൊന്നിനും വിവരമില്ല
കണ്ണീരു കാട്ടി പൊല്ലാപ്പുകൂട്ടണ പെണ്ണുങ്ങള്‍ക്കൊന്നിനും വിവരമില്ല
ചങ്കെടുത്തവരുടെ മുമ്പിലു വെച്ചാലും ചങ്കാണെന്നവര്‍ പറയൂല്ല
മുതലാളിമാരുടെ മരുന്നാണു്
പെണ്ണേ മുതലാളിമാരുടേ മരുന്നാണു്
ഇതിന്റെ സുഖമൊന്നു വേറെയാണു് അയ്യോ...
എനിക്കു ചുറ്റും പമ്പരം കറങ്ങണ ഭൂമി
ഇപ്പോള്‍ ചിരിക്കാം പൊട്ടിക്കരയാം
ചിരിക്കാം കരയാം
നൂലില്ലാപ്പട്ടം പോലെ
അപ്പൂപ്പന് താടി പോലെ പറക്കാം
മാനത്ത് പറക്കാം