ആരു പറഞ്ഞൂ ആരു പറഞ്ഞൂ
ആരു പറഞ്ഞു ആരു പറഞ്ഞു
പ്രിയമാനസനായ ഭവാനൊരു
ഭ്രാന്തനാണെന്നാരു പറഞ്ഞു
ആരു പറഞ്ഞു ആരു പറഞ്ഞു
മഞ്ഞക്കണ്ണാടി വെച്ച മനുഷ്യര്‍ക്ക്
മറ്റുള്ളതെല്ലാം മഞ്ഞയായ് തോന്നും
ഓടുന്ന വണ്ടിയിലൊരുവനു ചുറ്റും
ഓടുന്നതായ് തോന്നും
ആരു പറഞ്ഞു ആരു പറഞ്ഞു
ഭ്രാന്തനാണെന്നാരു പറഞ്ഞു
നേരേ നില്ക്കും മരമൊന്നിളകിയാല്‍
നീരില്‍ പ്രതിഫലിക്കുമ്പോള്‍
നിരവധി വളവുകളുള്ളതുപോലെ
നേത്രങ്ങള്‍ക്ക് തോന്നും
ആരു പറഞ്ഞു ആരു പറഞ്ഞു
ഭ്രാന്തനാണെന്നാരു പറഞ്ഞു
പാലുപോലെ പരിശുദ്ധമാം നിന്
പാകമാകാത്ത ഹൃദയം
പളുങ്കുമണിപോല്‍ പവിത്രമാണൊരു
പരിണത സ്നേഹനിലയം
ആരു പറഞ്ഞു ആരു പറഞ്ഞു
പ്രിയമാനസനായ ഭവാനൊരു
ഭ്രാന്തനാണെന്നാരു പറഞ്ഞു
ആരു പറഞ്ഞു ആരു പറഞ്ഞു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
aaru paranju aaru paranju