നീയൊരു രാജാവ്

രാജാവ് - നീയൊരു രാജാവ്
നീയൊരു രാജാവ്
ഞാനൊരു ഞഞ്ഞാപിഞ്ഞാ മന്ത്രി 
(നീയൊരു..) 

നീയൊരു രാജാവ് 
ഞാനല്ല - നീ 
ഞാൻ - ഞാനൊരു രാജാവ് 
നീയൊരു ഞഞ്ഞാപിഞ്ഞാ മന്ത്രി 

സിംഹാസനമെവിടെ 
സിംഹാസനമെവിടെ 
ചെങ്കോലും കിരീടവുമെവിടെ 
സേനകളെവിടെ ചേടികളെവിടെ 
സേവകന്മാരെവിടെ 
എവിടെ 
(നീയൊരു..)

ആന -കുതിര -സിംഹം- കടുവ 
മൈന- മയില്‌- മണ്ണാത്തിക്കുരുവി 
ഇവരാണ്‌ നമ്മുടെ പ്രജകൾ - പക്ഷെ
നമ്മെക്കണ്ടാൽ മിണ്ടൂല്ല 
നമ്മെക്കണ്ടാൽ മിണ്ടൂല്ല 
(നീയൊരു..) 

യൂണിയനുണ്ടോ - പ്ലീനമുണ്ടോ 
പിക്കറ്റിങ്ങുണ്ടോ - നിങ്ങൾക്ക് 
യൂണിയനുണ്ടോ പ്ലീനമുണ്ടോ 
പിക്കറ്റിങ്ങുണ്ടോ - പിക്കറ്റിങ്ങുണ്ടോ 
നെല്ലും പണവും കിട്ടുന്നുണ്ടോ 
നേരെ ചൊവ്വെ മഴയുണ്ടോ 

അവിശ്വാസപ്രമേയമുണ്ടോ 
അട്ടിമറിപ്പുണ്ടോഒരു - ഉണ്ടോ 
അവിശ്വാസപ്രമേയമുണ്ടോ 
അട്ടിമറിപ്പുണ്ടോ- അട്ടിമറിപ്പുണ്ടോ 

നീയൊരു രാജാവ് 
ഞാനൊരു ഞഞ്ഞാപിഞ്ഞാ മന്ത്രി 
ഞാനൊരു രാജാവ് 
നീയൊരു ഞഞ്ഞാപിഞ്ഞാ മന്ത്രി 
ആ നീയൊരു രാജാവ് 
ഞാനൊരു ഞഞ്ഞാപിഞ്ഞാ മന്ത്രി 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyoru raajavu

Additional Info

Year: 
1970

അനുബന്ധവർത്തമാനം