എത്ര തന്നെ ചോദിച്ചാലും

എത്ര തന്നെ ചോദിച്ചാലും
ഉത്തരം പറയില്ല ഞാൻ
ഉല്പലസായകനെന്നെ 
വിശ്വസിച്ചു ചൊന്നകാര്യം 
എത്ര തന്നെ ചോദിച്ചാലും
ഉത്തരം പറയില്ല ഞാൻ
ഉല്പലസായകനെന്നെ 
വിശ്വസിച്ചു ചൊന്നകാര്യം സഖീ

നെല്ലിയാമ്പൽക്കുളങ്ങരെ 
കല്ലിൽ ഞങ്ങളിരിയ്ക്കുമ്പോൾ 
മെല്ലവേയെൻ കാതിനുള്ളിൽ 
ചൊല്ലിനാന കാര്യം പ്രിയൻ
എത്ര തന്നെ ചോദിച്ചാലും 
ഉത്തരം പറയില്ല ഞാൻ

ഇമ്മലർ തൊടിയിലെങ്ങാൻ 
അമ്മതാൻ വന്നൊരു നേരം 
നർമ്മലീലയ്ക്കിടയിൽ - അതു
സമ്മതിച്ചു പോയ് ഞാൻ തോഴീ

പ്രാണനാഥൻ എഴുന്നള്ളീ
നാണമെൻ മനസ്സിൽ നുള്ളി
പാനപാത്രം നിറക്കേണം - ഇനി
വീണക്കമ്പി മുറുക്കേണം
വീണക്കമ്പി മുറുക്കേണം

​എത്ര തന്നെ ചോദിച്ചാലും
ഉത്തരം പറയില്ല ഞാൻ
ഉല്പലസായകനെന്നെ 
വിശ്വസിച്ചു ചൊന്നകാര്യം 
എത്ര തന്നെ ചോദിച്ചാലും
ഉത്തരം പറയില്ല ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ethra thanne chodichalum

Additional Info

Year: 
1970

അനുബന്ധവർത്തമാനം