പെണ്ണു വരുന്നേ
പെണ്ണു വരുന്നേ - പെണ്ണു വരുന്നേ
പെണ്ണു വരുന്നേ - പെണ്ണു വരുന്നേ
മയിലാടും കുന്നില് മഞ്ചാടിമരത്തില്
മഴവില്ലും കൊത്തിക്കൊണ്ടൊരു
തത്തമ്മപ്പെണ്ണു വരുന്നേ
പെണ്ണു വരുന്നേ പെണ്ണു വരുന്നേ
പച്ചപ്പുടവ നീർത്ത് - പാദം ഞൊറിഞ്ഞുടത്ത്
പട്ടുറുമാലെടുത്ത് - വട്ടക്കഴുത്തിലിട്ട്
പുള്ളി റവുക്കയിട്ടു പൂച്ചാന്തു പൊട്ടു തൊട്ട്
പൂമെത്ത കൂടു വിട്ട് ഭൂമിക്കു വട്ടമിട്ട്
പെണ്ണു വരുന്നേ പെണ്ണു വരുന്നേ
പെണ്ണു വരുന്നേ പെണ്ണു വരുന്നേ
നീലമഷി കുഴച്ച് നീണ്ടമിഴി വരച്ച്
മൈലാഞ്ചിച്ചാറൊഴിച്ച് മെയ്യിലഴക് തേച്ച്
പൂക്കൈത പൂവിറുത്ത് - ചൂടി മുടിക്കകത്ത്
പുന്നെല്ലിൻ കതിരു കോർത്തു കാതിലിണക്കി ഞാത്ത്
പെണ്ണു വരുന്നേ പെണ്ണു വരുന്നേ
പെണ്ണു വരുന്നേ പെണ്ണു വരുന്നേ
തുമ്പച്ചെറുമികൾക്ക് തൂവെള്ള മുണ്ടു നെയ്ത്
പുഞ്ചപ്പുലയികൾക്ക് പൂത്താലി മാല ചെയ്ത്
വെള്ളാരം കുന്നിലേറി വെള്ളിനിലാവു കൊയ്ത്
പുല്ലാങ്കുഴലിലൂടെ പൂന്തേനിൻ മാരി പെയ്ത്
പെണ്ണു വരുന്നേ - പെണ്ണു വരുന്നേ
പെണ്ണു വരുന്നേ - പെണ്ണു വരുന്നേ
മയിലാടും കുന്നില് മഞ്ചാടിമരത്തില്
മഴവില്ലും കൊത്തിക്കൊണ്ടൊരു
തത്തമ്മപ്പെണ്ണു വരുന്നേ
പെണ്ണു വരുന്നേ പെണ്ണു വരുന്നേ