മധുരപ്പതിനേഴ്
ലല്ലലലല്ലലാ ലാലാലാ
മധുരപ്പതിനേഴ്
എന്നും എനിക്കു വയസ്സ്
മധുരപ്പതിനേഴ്
(മധുര..)
കയ്യില്‍ കരിയും കൊണ്ടുനടക്കും
കാലത്തിനു കഴിവില്ലാ
അറിയാതെന്‍ അഴകില്‍
ഒരു വിരലടയാളം പതിക്കുവാന്‍
(മധുര..)
പ്രപഞ്ചത്തിന് നടുവ് വളഞ്ഞു
പ്രകൃതിക്ക് പല്ലു കൊഴിഞ്ഞു
ആകാശത്തിനു തലമുടി നരച്ചു
ഭൂമിക്കോ വിറയലു വന്നു
(മധുര..)
മെയ്യില്‍ കളഭം ചാര്‍ത്തണം ഉര്‍വ്വശി
മെത്ത വിരിക്കണം മേനക
കാര്‍കുഴല്‍ ചീകിത്തരണം രംഭ
കാലുതിരുമ്മണം തിലോത്തമ
(മധുര..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madhurappathinezhu
Additional Info
Year:
1970
ഗാനശാഖ: