നീ കൊഞ്ചിക്കൊഞ്ചും

നീ കൊഞ്ചിക്കൊഞ്ചും വാക്കിൻ നറുതേനോ
എൻ നെഞ്ചിൽ കൂടുകൂട്ടും മലർമൈനേ (2)
അഴകിനഴകേ നീ അരികിലണയൂ 
അരികിലൊരു മൗനമായി നീയണയവേ 
കരളിലൊരു കവിതയായി നീ നിറയവേ 
ആയിരം ഇതളുമായി പൂവിടും-
പുതിയൊരു കനവുമായി 
നീ എന്നിലൊരു നിറലയമായി
ഇനി നിനക്കായെന്തു ഞാൻനൽകും

നീ കൊഞ്ചിക്കൊഞ്ചും വാക്കിൻ നറുതേനോ
എൻ നെഞ്ചിൽ കൂടുകൂട്ടും മലർമൈനേ

പാടാത്ത പാട്ടിനോ കേൾക്കാത്ത വാക്കിനോ 
എന്നുള്ളിൽ മധുരം പകരാൻ നീ വരില്ലേ 
അതു കരുതും കരളിൽത്തന്നെ 
നിൻ നിനവോ വെറുതെയല്ലേ 
ഒന്നായി അലിയാൻ ഉയിരായി- 
തുടരാൻ നീ ഇതിലേ പോരൂ 

നീ കൊഞ്ചിക്കൊഞ്ചും വാക്കിൻ നറുതേനോ
എൻ നെഞ്ചിൽ കൂടുകൂട്ടും മലർമൈനേ

വാടാത്ത പൂവിലേ തേൻതുള്ളി പോലേ 
എൻ ചുണ്ടിൽ മധുരം പകരാൻ നീ വരില്ലേ
നിന്നുള്ളിലെ ഇത്തിരി മോഹം 
വേണ്ടിങ്ങനെ മായികവർണ്ണം 
ഒന്നായി ഒഴുകാൻ ഉയിരിൽ-
നിറയാൻനീയിതിലേ പോരൂ (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nee konchikkonchum

Additional Info

Year: 
2009

അനുബന്ധവർത്തമാനം