പയ്യെ വീശും

പയ്യെ വീശും കാറ്റിൽ
കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ
കണ്ണേ കണ്ടാൽ നിന്നെ
മിണ്ടിയിരുന്നെ നെഞ്ചം താനേ
മനസ്സുകളാൽ നാം പോകും ദൂരം
ഇതുവരെയും ഞാൻ കാണാദൂരം

പതിവുകളായെന്നും പ്രഭാതങ്ങൾ നിൻ
ചുവടുകളേ തുടരും നേരവും
ചെറിയൊരു കൈതലോടൽ പോലവേ
നടന്നു നീങ്ങുന്നു നീ ..
പുതുമകളായ് മുന്നിൽ തെളിഞ്ഞീടുമീ
വഴികളിലായ് പോയീടേണം
നിഴലുകളായ് നടന്നു ചേർന്നിടും പോലെ
തണൽ താഴെ ഇതാ ...
മനസ്സുകളാൽ നാം പോകും ദൂരം
ഇതുവരെയും ഞാൻ കാണാദൂരം

എന്നിൽ ഈ നിറമഴ തുള്ളികൾ 
പെയ്യും നിൻ ചിരിമഴ തെന്നലായ്
കുളിരിലായ് എങ്ങുമേ മെല്ലെ
പൊതിയും നീയാം പകൽ
പയ്യെ വീശും കാറ്റിൽ
കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ
കണ്ണേ കണ്ടാൽ നിന്നെ
മിണ്ടിയിരുന്നെ നെഞ്ചം താനേ
മനസ്സുകളാൽ നാം പോകും ദൂരം
ഇതുവരെയും ഞാൻ കാണാദൂരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Payye veeshum