മേലേ വാ
മേലേ വാ.. മേലേ വാ.. മേലേ വാ
ഓ...
താഴേ വാ ..മേലേ വാ ...മേലേ വാ
ഓ...
ഹൊയ്യാരേ...ഹൊയ്യാരേ..ഹൊയ്യാരേ..
മഞ്ഞിൽ മയങ്ങുന്നു
മാനം പൂമാനം പൂമാനം...
പൂമാനം....
ജും ജുരു ജുരു ജും ജുരു....
ജുരു ജും ജുരു ജുരു ജും ഹോയ് ...
ജും ജുരു ജുരു ജും ജുരു ജുരു.
ജും ജുരു ജുരു ജും ഹോയ്...
കുന്നിറങ്ങിവരുന്നതാരുടെ പല്ലക്കാണോ
ഹേ.. ഹേ കുഞ്ഞു പെങ്ങളെ കൊണ്ടുപോരണ പല്ലക്കാണേ
ഹേ.. ഹേ തോളിലേറ്റി നടന്നുപോരണ ആരാരാണോ
ഹേ ഹേ താളമിട്ടൊരു പാട്ടു മൂളണ മാളോരാണേ...
പല്ലക്കിന്നന്നാള് താണിറങ്ങുമ്പോ
മുല്ലപ്പൂ വാസന കാറ്റിലലിഞ്ഞേ
അമ്മാനക്കുമ്മിയുമാടിക്കൊണ്ടങ്ങേലേ അന്നക്കിളിയും വന്നേ…
കുരവപ്പൂ ഉതിരുന്നേ... കുരുവീ വാ കുരവയിടൂ
തപ്പുണ്ടേ തകിലുമുണ്ടേ
കുന്നിറങ്ങിവരുന്നതാരുടെ പല്ലക്കാണോ
ഹോയ്..ഹോയ്..
കുഞ്ഞു പെങ്ങളെ കൊണ്ടു പോരണ പല്ലക്കാണേ
ഹേയ് തോളിലേറ്റി നടന്നുപോരണതാരാരാണോ
ഹോയ് ..ഹോയ്.. താളമിട്ടൊരു പാട്ടു മൂളണ മാളോരാണേ ഹോയ്
കാട്ടിലൊരു പൊന്നിൻ കണിക്കൊന്ന തളിർത്തല്ലോ
കാറ്റിലൊരു മിന്നൽക്കൊടി പൂത്തു ചിരിച്ചല്ലോ
കണ്ടങ്ങു നിന്നാൽ.. കണ്ണേറു തട്ടും
താഴെ വെച്ചാൽ ഉറുമ്പരിക്കും തേൻകുഴമ്പല്ലേ
തലയിൽ വെച്ചാൽ പേനരിക്കും പൂക്കൊളുന്തല്ലേ
(കാട്ടിലൊരു പൊന്നിൻ കണിക്കൊന്ന...)