പൂവുള്ള മേട് കാണാൻ
പൂവുള്ള മേട് കാണാൻ
പൂ തുള്ളും മേട് കാണാൻ
പോയി വരാം പോയി വരാം
പൂങ്കുരുവികളേ പൂങ്കുരുവികളേ
പുഴ കടക്കാൻ തോണിയുണ്ടോ
തോണിക്ക് തുഴയുണ്ടോ
തുഴയുമ്പം പാടാനൊരു പാട്ടുമുണ്ടോ (2)
താ തിത്തക താ തിത്തക താമരക്കിളി പാട്
തെയ് തിത്തക തെയ് തിത്തക തക്കിളി പോലാട് ( പൂവുള്ള...)
പഴമ്പാട്ടിൻ തോണിയേറിയക്കരെച്ചെന്നാൽ
മഴയുടെ മയിലാട്ടം കാണാം (2)
തൂവാനപ്പൂമ്പീലി തുള്ളുന്ന കാണാം
തൂശനിലത്താളം കേൾക്കാം
പൂരം കാണാം തുള്ളും ചിലമ്പുമായ്
പൂതം വരുന്ന വരവു കാണാം
താ തിത്തക താ തിത്തക താമരക്കിളി പാട്
തെയ് തിത്തക തെയ് തിത്തക തക്കിളി പോലാട് ( പൂവുള്ള...)
പഴം പാട്ടിൻ തോണിയേറിയക്കരെച്ചെന്നാൽ
കരിനാഗക്കളം പാട്ട് കേൾക്കാം (2)
പൂവാലനണ്ണാന്റെ തുള്ളൽ കാണാം
പൂക്കൾ തന്നുത്സവം കാണാം
ഓണം കാണാം തുമ്പികൾ ചാർത്തിടും
ഓണവെയിലിൻ ചിറ്റാട കാണാം
താ തിത്തക താ തിത്തക താമരക്കിളി പാട്
തെയ് തിത്തക തെയ് തിത്തക തക്കിളി പോലാട് ( പൂവുള്ള...)
----------------------------------------------------------------------------------------------