ഉലകത്തിൻ

ഉലകത്തിൻ ഇങ്ങേക്കോണിൽ...
ആരും കാണാക്കോണിൽ...
വാഴുന്നുണ്ടൊന്നാകെ ചില മനിതർ...
ഉള്ളം പൊള്ളും തീയാറും നേരം 
കാത്തും ചോടൊന്നായ് മണ്ണിൽ ചേർത്തും 
കനവോടെ വാഴും മനിതർ...
ലോകം കേൾക്കാൻ...
ഈ മതിലിനുമൊരു കഥയുണ്ടേ...
ഈ മണലിനു കവിതകളുണ്ടേ...
കിനാവിന്റെ ലഹരി നെയ്ത പല കഥ പാടി....

ഉലകത്തിൻ ഇങ്ങേക്കോണിൽ...
ആരും കാണാക്കോണിൽ...
വാഴുന്നുണ്ടൊന്നാകെ ചില മനിതർ...

നേരിൻ ഇടവഴിയിതു താണ്ടി 
പോരിൻ കളം അണയുകയാണെ...
കാലങ്ങൾ കാതോർക്കവേ...
ഓഹോഹോ... നോവിൻ ചെറു കനലുകളാറി...
തേടാൻ പുതു കനവുകളേറി...
കൈ കോർത്തു നാം നീങ്ങവേ...
ചിരിയേറും ചൊടികളവിടെയുണരും...
ചിറകേറീ പുതിയ ദിശയിലുണരും...
നിറമേഴും കരളിലൊഴുകിയണയും...
നിറതാരങ്ങൾ താഴെ വരും...

ഉലകത്തിൻ ഇങ്ങേക്കോണിൽ...
ആരും കാണാക്കോണിൽ...
വാഴുന്നുണ്ടൊന്നാകെ ചില മനിതർ...
ഉള്ളം പൊള്ളും തീയാറും നേരം 
കാത്തും ചോടൊന്നായ് മണ്ണിൽ ചേർത്തും 
കനവോടെ വാഴും മനിതർ...
ലോകം കേൾക്കാൻ...
ഈ മതിലിനുമൊരു കഥയുണ്ടേ...
ഈ മണലിനു കവിതകളുണ്ടേ...
കിനാവിന്റെ ലഹരി നെയ്ത പല കഥ പാടി....

ഉലകത്തിൻ ഇങ്ങേക്കോണിൽ...
ആരും കാണാക്കോണിൽ...

തന താനന്നാന ന....
തന താനന്നാന ന....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ulakaththin