രസ്ന പവിത്രൻ
Rasna Pavithran
1993 ജനുവരി 1 -ന് കണ്ണൂർ ജില്ലയിൽ തോട്ടഡയിൽ ജനിച്ചു. പഠനത്തിനുശേഷമാണ് രസ്ന സിനിമയിലേയ്ക്ക് വരുന്നത്. 2009 -ൽ മൗനം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം 2016 -ലാണ് രസ്നയ്ക്ക് സിനിമയിൽ പിന്നീടൊരു അവസരം ലഭിയ്ക്കുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിൽ പ്രിഥിരജിന്റെ സഹോദരിയുടെ വേഷമായിരുന്നു ചെയ്തത്. ജോമോന്റെ സുവിശേഷങ്ങൾ, ആമി എന്നിവയുൾപ്പെടെ അഞ്ച് മലയാള ചിത്രങ്ങളിലും ഒരു തമിഴ് ചിത്രത്തിലുമാണ് രസ്ന പവിത്രൻ അഭിനയിച്ചിട്ടുള്ളത്.
2019 -ൽ രസ്ന വിവാഹിതയായി. ഭർത്താവ് ഡലിൻ സുകുമാരൻ.