തീരാത്ത നൊമ്പരം
Music:
Lyricist:
Singer:
Film/album:
തീരാത്ത നൊമ്പര ചുഴികളിലെ
തോരാത്ത കണ്ണീർ പൂവുകളേ (2)
നിഴലും നിലാവും വേർപിരിയുകയോ
മധുരസ്വപ്നങ്ങൾ വീണടിയുമ്പോൾ (2)
ശോകമീ രാവിൻ താരാട്ടോ
തീരാത്ത നൊമ്പര ചുഴികളിലെ
തോരാത്ത കണ്ണീർ പൂവുകളേ......
മൗനം പൂണ്ടു നിൽക്കുമീ രാവിന്റെ തേങ്ങലിൽ
മനസ്സിലെ മണിദീപം അണയുകയോ(2)
നീയില്ലയെങ്കിൽ.. എന്തിനീ ജന്മം
ആരോ വരച്ചിട്ട കോലങ്ങൾ പോലെ (2)
തീരാത്ത നൊമ്പര ചുഴികളിലെ
തോരാത്ത കണ്ണീർ പൂവുകളേ.
പോയകാല സ്മൃതികളായ് പ്രാണനിൽ സൂക്ഷിച്ച
വർണ്ണചിത്രങ്ങൾ ഓമനിക്കാൻ (2)
ഇരുൾ വീണുറങ്ങും കോലായിലെങ്ങോ
മരവിച്ച മനസ്സോടെ എരിഞ്ഞടങ്ങാം (2)
തീരാത്ത നൊമ്പര ചുഴികളിലെ
തോരാത്ത കണ്ണീർ പൂവുകളേ (2)
നിഴലും നിലാവും വേർപിരിയുകയോ
മധുരസ്വപ്നങ്ങൾ വീണടിയുമ്പോൾ (2)
ശോകമീ രാവിൻ താരാട്ടോ
തീരാത്ത നൊമ്പര ചുഴികളിലെ
തോരാത്ത കണ്ണീർ പൂവുകളേ......
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Theerathe nombaram
Additional Info
Year:
2015
ഗാനശാഖ: