ചെല്ലക്കാറ്റിൻ സംഗീതം

കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ
ഏതോ പരാഗം..
കാണാമറയത്തെങ്ങോ പാടും
പൂങ്കുയിലിൻ നാദം...

മുകിലേ മുകിലേ നീ തരുമോ.
ഒരു മഴയിൻ നറുമണിമുത്തം
അഴകായ് ഒഴുകും ഈ പുഴയിൽ
മുങ്ങാം കുഴിയിലൊളിച്ചീടാൻ...
കാട്ടുമൈനകൾ കൂട്ടു കൂടുമീ താഴ്‌വാരം പൂക്കുകയായ്
കാട്ടുമൈനകൾ കൂട്ടു കൂടുമീ താഴ്‌വാരം പൂക്കുകയായ്
കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ
ഏതോ പരാഗം....
കാണാമറയത്തെങ്ങോ പാടും
പൂങ്കുയിലിൻ നാദം....

പ്രണയം കൊണ്ടൊരു
താജ്മഹലിൻ സൗധം തീർത്തീടാം..
മോഹങ്ങൾക്കിന്നുമെന്നുമൊരു ചില്ലുകൂടു കൂട്ടാം
ഇത്തിരിനേരം... കിളിക്കൊഞ്ചൽ കേൾക്കാം
ഓർമ്മയിൽ ഒരായിരം സ്വർണ്ണലിപികളെഴുതാം
ഇത്തിരിനേരം... കിളിക്കൊഞ്ചൽ കേൾക്കാം
ഓർമ്മയിൽ ഒരായിരം സ്വർണ്ണലിപികളെഴുതാം
കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ
ഏതോ പരാഗം...
കാണാമറയത്തെങ്ങോ പാടും
പൂങ്കുയിലിൻ നാദം...

അഴകിൻ സുന്ദര തീരങ്ങൾ മാടി വിളിക്കുമ്പോൾ
ആപാദം രോമഹർഷമായ് മതി മറന്നിടല്ലേ..ഓഹോഹോ
അഴകിൻ സുന്ദര തീരങ്ങൾ മാടി വിളിക്കുമ്പോൾ
ആപാദം രോമഹർഷമായ് മതി മറന്നിടല്ലേ..
വിജനതതേടും... ഈ ലഹരിയിൽ നിന്നും
സുന്ദരമാം ജീവിതം സ്നേഹമോടെ തുടരാം
വിജനതതേടും... ഈ ലഹരിയിൽ നിന്നും
സുന്ദരമാം ജീവിതം സ്നേഹമോടെ തുടരാം

കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ
ഏതോ പരാഗം..
കാണാമറയത്തെങ്ങോ പാടും
പൂങ്കുയിലിൻ നാദം... (2)
മുകിലേ മുകിലേ നീ തരുമോ.
ഒരു മഴയിൻ നറുമണിമുത്തം
അഴകായ് ഒഴുകും ഈ പുഴയിൽ
മുങ്ങാം കുഴിയിലൊളിച്ചീടാൻ...
കാട്ടുമൈനകൾ കൂട്ടു കൂടുമീ താഴ്‌വാരം പൂക്കുകയായ്
കാട്ടുമൈനകൾ കൂട്ടു കൂടുമീ താഴ്‌വാരം പൂക്കുകയായ്
കൊഞ്ചും ചെല്ലക്കാറ്റിൻ ചുണ്ടിൽ
ഏതോ പരാഗം....
കാണാമറയത്തെങ്ങോ പാടും
പൂങ്കുയിലിൻ നാദം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chellakkattin sangeetham

Additional Info

Year: 
2015