പൂമര ചില്ലയിൽ

പൂമരച്ചില്ലയിൽ.. കൂടൊന്നു കൂട്ടുവാൻ
സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ
പൂമരച്ചില്ലയിൽ.. കൂടൊന്നു കൂട്ടുവാൻ
സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ..
കണ്ടിട്ടും കാണാതെ കിനാവിന്റെ പൂവാടിയിൽ
രാത്രിമഴ തോരാതെ പെയ്യുകയോ (2)
പൂമരച്ചില്ലയിൽ... കൂടൊന്നു കൂട്ടുവാൻ
സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ

ഇതൾചൂടും അനുരാഗ സുഗന്ധമാം മൊട്ടുകൾ
ഒളികണ്ണാൽ നോക്കിടുമ്പോൾ (2)
താനേ തുളുമ്പിടും താരുണ്യ സങ്കല്പം
നാണിച്ചു നിൽക്കയാണോ (2)
പൂമരച്ചില്ലയിൽ കൂടൊന്നു കൂട്ടുവാൻ
സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ

കളിവാക്കിനാലിന്നും.. സൗഹൃദം പങ്കിടാൻ
പരസ്പരം.. അടുത്തിടുമ്പോൾ (2)
ആരോ.. വിരൽതൊടും ഹൃദയ തംബുരു.. അതിൽ
പ്രണയത്തിൻ ശ്രുതിയുണർന്നു (2)

പൂമരച്ചില്ലയിൽ.. കൂടൊന്നു കൂട്ടുവാൻ
സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ
പൂമരച്ചില്ലയിൽ.. കൂടൊന്നു കൂട്ടുവാൻ
സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ..
കണ്ടിട്ടും കാണാതെ കിനാവിന്റെ പൂവാടിയിൽ
രാത്രിമഴ തോരാതെ പെയ്യുകയോ (2)
പൂമരച്ചില്ലയിൽ... കൂടൊന്നു കൂട്ടുവാൻ
സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomara chillayil

Additional Info

Year: 
2015