മുത്തുമണി വിതറുന്ന

ഓ ..ഓ
മുത്തുമണി വിതറുന്ന...
മുല്ലമലർക്കൊടിയായ് നീ വാ നീ വാ
കൊഞ്ചിക്കൊഞ്ചി കുറുകുന്ന
വെള്ളരിപ്പിറാവുപോലെ വാ നീ വാ
കാതോരം നീ മൊഴിഞ്ഞാൽ
കരളിന്നുള്ളിൽ കുളിർ കോരിടും...
മാരിവില്ലിന്നൊളിപോലെ
വർണ്ണം പെയ്യും വസന്തത്തിൽ
മെല്ലെ മെല്ലെ നനയാൻ വാ.. ഓ
മുത്തുമണി വിതറുന്ന
മുല്ലമലർക്കൊടിയായ് നീ വാ നീ വാ

ഒരു നേരം കാണാതെ..
ഒരു വാക്കും മിണ്ടാതെ
എന്നിലെ മോഹപ്പക്ഷികളെങ്ങനെ
എന്നും ചേക്കേറും (2)

അരികിൽ നീ ഉണ്ടെങ്കിൽ..
അറിയാതെൻ ആത്മാവിൽ..
പൂക്കുകയാണൊരു കന്നിവസന്തം
കൊഞ്ചും മൊഴിയാളേ (2)

മുത്തുമണി വിതറുന്ന
മുല്ലമലർക്കൊടിയായ് നീ വാ നീ വാ

അനുരാഗം ശ്രുതിമീട്ടും ...
അതിലോലം നിന്നുടലിൽ..
ആരും കാണാ ചന്ദനമൊട്ടിൻ
ഗന്ധം നുകരാനായ് (2)
ആശാമരച്ചോട്ടിൽ...
പതിവായ് ഞാൻ വന്നോട്ടേ
മേലേമാനത്തമ്പിളിമാമനൊളിച്ചു കളിക്കുമ്പോൾ(2)

മുത്തുമണി വിതറുന്ന
മുല്ലമലർക്കൊടിയായ് നീ വാ നീ വാ
കൊഞ്ചിക്കൊഞ്ചി കുറുകുന്ന
വെള്ളരിപ്പിറാവുപോലെ വാ നീ വാ
കാതോരം നീ മൊഴിഞ്ഞാൽ...
കരളിന്നുള്ളിൽ കുളിർ കോരിടും...(2)

മാരിവില്ലിന്നൊളിപോലെ
വർണ്ണം പെയ്യും വസന്തത്തിൽ
മെല്ലെ മെല്ലെ നനയാൻ വാ ഓ
മുത്തുമണി വിതറുന്ന
മുല്ലമലർക്കൊടിയായ് നീ വാ നീ വാ

Muthumani Vitharunna... | Malayalam Film Songs | Ariyathe Ishtamayi Malayalam Movie Song 2015