എത്ര ചിരിച്ചാലും ചിരി തീരുമോ
എത്ര ചിരിച്ചാലും ചിരി തീരുമോ - നിന്റെ
ചിത്തിരപ്പൂവിതള്‍ ചുണ്ടില്‍
എത്ര ചൊരിഞ്ഞാലും കതിര്‍ തീരുമോ - നിന്റെ
ശില്പമനോഹര മിഴിയില്‍
(എത്ര ചിരിച്ചാലും...)
എങ്ങിനെ കോരിനിറച്ചു നിന്‍ കണ്ണില്‍ - നീ
ഇത്ര വലിയ സമുദ്രം - അനുരാഗ
സ്വപ്ന നീലസമുദ്രം (എങ്ങിനെ..)
എങ്ങിനെ നുള്ളി വിടര്‍ത്തി നിന്നുള്ളില്‍ - നീ
ഇത്ര വലിയ വസന്തം - അനുരാഗ
സപ്തവര്‍ണ്ണവസന്തം
(എത്ര ചിരിച്ചാലും..)
എന്തിനെന്‍ കണ്ണില്‍ തെളിയിച്ചു - നീ നിന്റെ
ചന്ദ്രസദൃശ വദനം - മകരന്ദ
മന്ത്രപുഷ്പവദനം (എന്തിനെന്‍..)
എന്തിനെന്നുള്ളില്‍ പണിഞ്ഞു - നിശ്ശബ്ദമീ
ഇന്ദ്രലോക സദനം - മധുരാഗ മന്ത്രവാദ സദനം
(എത്ര ചിരിച്ചാലും ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Ethra Chirichalum
Additional Info
ഗാനശാഖ: