വരുമല്ലോ രാവിൽ പ്രിയതമന്‍

വരുമല്ലോ രാവില്‍ പ്രിയതമന്‍ - സഖി
വരുമല്ലോ രാവില്‍ പ്രിയതമന്‍
വരുമരികില്‍ ദാഹമായ് മനസ്സിന്റെ മധുരിത മണിയറ
മലരമ്പനെ മാടിവിളിയ്ക്കും - മാടിവിളിയ്ക്കും
വരുമല്ലോ രാവില്‍ പ്രിയതമന്‍.....

ഇരവില്‍ - എന്റെ മന്ദിരവാതിലിന്‍ 
യവനിക ഇളകിടുമ്പോള്‍
ഇളകും - ഈറന്‍ കണ്ണുമായ് നില്‍ക്കും
മെഴുതിരിനാളം
തമസ്സിന്റെ തരളിതസിരകളെ മൃദുമൃദുവായ്
തമസ്സിന്റെ തരളിതസിരകളെ മൃദുമൃദുവായ്
മാടിവിളിയ്ക്കും -  മാടിവിളിയ്ക്കും
വരുമല്ലോ രാവില്‍ പ്രിയതമന്‍ - സഖി
വരുമല്ലോ രാവില്‍ പ്രിയതമന്‍

ഇതളായ് - ആ......
ഇതളായ് - ഇതളായ് - വിടരുന്ന സ്വപ്നജാലം
ഹൃദയം - ഹൃദയം നിറയെ മധുസൌരഭം നിറയ്ക്കും
മദനപുഷ്പമെന്‍ മധുപരാജനെ മാടിമാടി വിളിയ്ക്കും
മാടിവിളിയ്ക്കും
വരുമല്ലോ രാവില്‍ പ്രിയതമന്‍ - സഖി
വരുമല്ലോ രാവില്‍ പ്രിയതമന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varumallo Ravil

Additional Info

അനുബന്ധവർത്തമാനം