കണ്ണുണ്ടായത് നിന്നെ കാണാൻ

കണ്ണുണ്ടായത് നിന്നെ കാണാൻ
കാതുണ്ടായതു നിൻ കഥ കേൾക്കാൻ (2)
കരളുണ്ടായതു നിനക്കു കവരാൻ
കദനം കൊണ്ടത് നിനക്കായ് കരയാൻ (കണ്ണുണ്ടായത്....)

കൈകളുണ്ടായത് നിന്നരക്കെട്ടിൽ
കണിമലർ വള്ളി പോൽ ചുറ്റിപ്പിണയാൻ
കവിളുണ്ടായത് നിൻ വിരിമാറിൽ
കൈതമലർത്താളു പോലെയമർത്താൻ (കണ്ണുണ്ടായത്....)

പകലണയുന്നത് നിന്നൊളി കാണാൻ
നിശയണയുന്നത് നിൻ നിഴൽ കാണാൻ
കനവുണ്ടായത് കാമുകാ നിന്റെ
കാമമനോഹര കേളികൾ കാണാൻ(കണ്ണുണ്ടായത്....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannundayathu Ninne

Additional Info

അനുബന്ധവർത്തമാനം